റമദാൻ വിപണി സജീവമായി

മനാമ : റമദാൻ മാസത്തിന്റെ അവസാന നാളുകളായതോടെ പെരുന്നാൾ വിപണി സജീവമായി. സൂപ്പർ മാർക്കറ്റുകൾ മുതൽ ഇടത്തരം കോൾഡ് സ്റ്റോറുകൾ വരെയുള്ള സ്ഥലങ്ങളിൽ പെരുന്നാൾ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. വാണിജ്യ കേന്ദ്രങ്ങളിലെല്ലാം നിരവധി ഒഫാറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാഹന വിപണിയിൽ വന്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ചതിനാൽ റമദാൻ മാസത്തിൽ നിരവധി പേർ പുതിയ വാഹങ്ങൾ വാങ്ങിച്ചിട്ടുണ്ടെന്നാണ് പ്രമുഖ വാഹന ഷോറൂമുകളിൽ നിന്നുള്ള റിപ്പോർട്ട്. മൊബൈൽ, ടെലിവിഷൻ, ഗൃഹോപകരണ, ഇലക്ട്രോണിക് വിപണികളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.