വ്രതശുദ്ധിയുടെ ദിനങ്ങൾ പര്യവസാനിക്കാറായി : ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങളായി

മനാമ : വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങൾ പര്യവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. വഖഫ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഈദ് ഗാഹുകളിൽ പ്രവാസികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹമാണ് പങ്കെടുക്കുക. സുന്നി ഔ ഗാഫിന്റെയും ക്യാപ്പിറ്റൽ ചാരിറ്റിയുടെയും സഹകരണത്തോടെ മലയാളി സമൂഹത്തിന് വേണ്ടി ദാർ അൽ ഈമാൻ നേതൃത്വം നൽകുന്ന ഈദ് ഗാഹ് ഇന്ത്യൻ സ്കൂളിൽ െവച്ച് നടക്കും.
കൂടാതെ തർബിയാ ഇസ്ലാമിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹൂറയിലെ ഉമു ഐ മൻ ഗേൾസ് ഹൈസ്കൂൾ, ഉമ്മൽ ഹസം സ്പോർട്സ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് നടക്കുക. പെരുന്നാൾ നമസ്കാരം രാവിലെ 5:05നാണ് നടക്കുകയെന്ന് വിവിധ സംഘടനാപ്രതിനിധികൾ അറിയിച്ചു. വിവിധ ആരാധനാലയങ്ങളിലും അന്നേ ദിവസം നമസ്കാരങ്ങൾ നടക്കും.