ഒ.ഐ.സി.സി ഇഫ്താർ സംഗമം ശ്രദ്ധേയമായി

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്‌താറിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള ഇഫ്താർ സംഗമം ഉദ്‌ഘാടനം ചെയ്തു.
ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും ചിട്ടയോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമം ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ സംഘാടക മികവിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രമുഖ പണ്ധിതൻ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ റമദാൻ സന്ദേശം നൽകി. എസ്.വി ജലീൽ, ജയഫർ മൈദാനി, എം.പി രഘു, പന്പാവാസൻ നായർ, ഫ്രാൻസിസ് കൈതാരത്ത്, അസൈനാർ കളത്തിങ്കൽ, സൈദ് റമദാൻ നദ്−വി, ജ്യോതി മേനോൻ, എൻ.കെ വീരമണി എന്നിവരും സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാപ്പിൽ, കെ.സി ഫിലിപ്പ്, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡണ്ട് രവി കണ്ണൂർ, സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, രവി സോള, ജവാദ് വക്കം, മനു മാത്യു, ജോയ്, ഹംസ ചാവക്കാട തുടങ്ങി നിരവധിപേർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ സംഘടനാനേതാക്കളും പ്രവർത്തകരും സാധാരണക്കാരായ തൊഴിലാളികളുമടക്കം ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്തു.