ക്യാപ്പിറ്റൽ സിറ്റിയിലെ പാർക്ക് പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

മനാമ : പ്രദേശവാസികൾക്കും കുട്ടികൾക്കുമുള്ള ഒരു പ്രധാന ഇടം എന്ന നിലയിൽ ക്യാപ്പിറ്റൽ സിറ്റിയിലുള്ള പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായി. രണ്ടാമത്തെ ഘട്ടം ഉടൻ ആരംഭിക്കുമെന്നും ഇതിനുള്ള ടെൻഡർ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നൽകുമെന്നും ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ വൈസ് ചെയർമാൻ മസെൻ അൽ ഉമ്രാൻ പറഞ്ഞു. പുനരുദ്ധാരണത്തിനും വാട്ടർ ഗാർഡനുമായി 3.3 മില്യൺ ബഹ്റൈൻ ദിനാറാണ് ബഡ്ജറ്റ് അനുവദിച്ചത്.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഇതുവരെ 296,000 ബഹ്റൈൻ ദിനാർ ചിലവഴിച്ചു. ഉദ്യാനത്തിന്റെ ചുറ്റുമതിൽ പൊളിച്ച് പുതുക്കിപ്പണിയുക എന്നതായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന ജോലി. പദ്ധതിയുടെ 30 ശതമാനം ജോലികൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിന് ടെൻഡർ നൽകാനുള്ള ശ്രമത്തിലാണ്. 2019 പകുതിയോടെ പദ്ധതി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.