ഭൂവുടമ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെത്തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ

മനാമ : ഭൂവുടമ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെത്തുടർന്ന് റോഡ് നന്പർ 421, ബ്ലോക്ക് 304 അൽ മുടാസിം അവന്യൂവിലെ ഒരു ക്യാന്പിലെ തൊഴിലാളികൾ ദുരിതത്തിൽ. തങ്ങളെ രക്ഷിക്കാൻ നടപടിയെടുക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിലെ അധികാരികളോട് തൊഴിലാളികൾ ആവശ്യപ്പെട്ടു. 48 മണിക്കൂറിനകം നിലവിലുള്ള ബില്ല് അടയ്ക്കുകയോ കെട്ടിടം ഒഴിഞ്ഞുകൊടുക്കുകയോ വേണമെന്ന് ഉടമ ഞങ്ങളോട് ആവശ്യപ്പെട്ടു.
48 മണിക്കൂറിനകം എന്ത് ചെയ്യാൻ കഴിയുമെന്നും പോകാൻ എങ്ങോട്ട് കഴിയുമെന്നും തൊഴിലാളികൾ ചോദിക്കുന്നു. വൈദ്യുതി--ജല അഥോറിറ്റി ബില്ലുകൾ 40 ശതമാനം വർദ്ധിപ്പിച്ചതാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഉടമ വ്യക്തമാക്കി.
സമാനമായ മറ്റൊരു സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ ഫലമായി തലസ്ഥാന ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ വൈസ് പ്രസിഡണ്ട് മസെൻ അഹ്മദ് അൽ ഒമ്രാൻ, സീനിയർ ഇൻസ്പെക്ഷൻ എൻജിനീയർ ജാഫർ സൽമാൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇലക്ട്രിക്കൽ സ്വിച്ച് നീക്കം ചെയ്യുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും അൽ ഒമ്രാൻ പറഞ്ഞു.