കേരള വിഭാഗം വേനലവധി ക്യാമ്പ് ജൂണ്‍ 29 വെള്ളിയാഴ്ച മുതല്‍


മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ - കേരളവിഭാഗം, കുട്ടികൾക്കു വേണ്ടി വേനലവധി ക്യാമ്പ് "വേനൽ തുമ്പികൾ" സംഘടിപ്പിക്കുന്നു. ജൂണ്‍ 29, 30 ജൂലൈ 6, 7 തീയ്യതികളില്‍ ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന ക്യാമ്പിൽ 8 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം നല്‍കുന്നത്. ക്യാമ്പിന്റെ മാദ്ധ്യമം മലയാളം ആയിരിക്കും.

പ്രമുഖ നാടക പ്രവര്‍ത്തകനും ബാല സാഹിത്യകാരനും ബാലസംഘത്തിന്റെ വേനല്‍ തുമ്പികള്‍ ക്യാമ്പിനു സംസ്ഥാന തലത്തില്‍ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള സുനില്‍ കുന്നരുവാണ് ഇത്തവണത്തെ ക്യാമ്പ് നയിക്കുന്നത്. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടറിഞ്ഞു അവയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ വിനോദ-വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി കേരള വിഭാഗം വേനല്‍ തുമ്പികള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ isckeralawing@yahoo.com എന്ന ഇമെയില്‍ വഴിയോ 71105875 / 92845457 ഈ നമ്പരുകളില്‍ ബന്ധപ്പെട്ടോ പേര് രജിസ്ടര്‍ ചെയ്യാവുന്നതാണ്. പ്രവേശനം കേരള വിഭാഗം അംഗങ്ങള്‍ക്ക് സൗജന്യമായിരിക്കും. അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും രണ്ടു റിയാല്‍ ഫീസ്‌ ഈടാക്കുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed