അനധികൃതമായി വിസകൾ നൽകി സ്കൂൾ ജീവനക്കാരി സന്പാദിച്ചത് 3,400 ദിനാർ

മനാമ : രാജ്യത്തെ ഒരു സ്വകാര്യ സ്കൂളിലെ ജീവനക്കാരി വിദേശികൾക്ക് അനധികൃതമായി 17 വിസകൾ നൽകി. സ്കൂൾ മാനേജ്മെന്റെ അറിവില്ലാതെ 200 ബഹ്റൈൻ ദിനാർ വീതം കൈപ്പറ്റിയായിരുന്നു വിസാ കച്ചവടം.
കോടതി രേഖകൾ പ്രകാരം സ്ത്രീ ഇരുപത് വർഷത്തോളം സ്കൂളിൽ പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അറബ് വനിതയുടെ സ്പോൺസർഷിപ്പിനെക്കുറിച്ച് അന്വേഷിക്കാനായി സ്കൂളിലെത്തിയ വ്യക്തി മുഖേനയാണ് സംഭവം പുറത്തറിയുന്നത്. അറബ് വനിത തന്റെ കീഴിൽനിന്നും സ്കൂൾ മാനേജ്മെന്റിന്റെ കീഴിലേയ്ക്ക് സ്പോൺസർഷിപ്പ് മാറ്റിയിട്ടുണ്ടെന്നും ഇതന്വേഷിക്കാനാണ് താൻ സ്കൂളിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അറബ് യുവതിയെ നിയമിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയപ്പോൾ, അദ്ദേഹം കൈവശമുണ്ടായിരുന്ന ഔദ്യോഗികമായ സ്പോൺസർഷിപ്പ് രേഖകൾ കാണിച്ചതോടെ സ്കൂൾ അധികൃതർ ഞെട്ടലിലായി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ, വിസ നൽകിയത് കുറ്റാരോപിതയായ യുവതിയാണെന്ന് കണ്ടെത്തുകയായിരുന്നു. സാന്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ അറബി യുവതിക്ക് വിസ നൽകുകയായിരുന്നുവെന്നാണ് യുവതി മേലധികാരികളോട് പറഞ്ഞത്. വീണ്ടും ആവർത്തിക്കില്ലെന്നും അന്ന് അവർ പ്രതിജ്ഞ ചെയ്തു. എന്നാൽ കുറച്ചുനാകൾക്ക്ശേഷം അറബ് സ്വദേശിക്ക് വിസ നൽകിയതുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തി സ്കൂളിൽ പോയി സമാനമായ അന്വേഷണം നടത്തി.