റമദാൻ അരികെ : വസ്ത്ര വിപണിയിൽ വൻ വിലക്കയറ്റം

മനാമ : ഈദുൽ ഫിത്തർ അടുത്തതോടെ വസ്ത്രങ്ങളുടെ വില ഇരട്ടിയോളമായി ഉയർന്നു. സാധാരണക്കാരുടെ ബഡ്ജറ്റ് പരിധിയ്ക്ക് അപ്പുറമാണ് നിലവിൽ വസ്ത്രങ്ങളുടെ വില. വ്യാപാരികളുടെ പകൽക്കൊള്ള കാരണം പല ഉപഭോക്താക്കളും വസ്ത്രങ്ങൾ വാങ്ങുന്നത് കുറയ്ക്കാൻ നിർബന്ധിതരാക്കുകയാണ്. ് കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ എന്നിവരുടെ വസ്ത്രങ്ങളുടെ വില വളരെ കൂടിയതാണ് ഇതിൽനിന്നും ഒഴിഞ്ഞതെന്ന് ബഹ്റൈൻ സ്വദേശി ഫാത്തിമ യൂസെഫ് പറഞ്ഞു. റമദാന് ഒരു മാസം മുൻപ് രണ്ട് വയസുള്ള കുഞ്ഞിനുള്ള ഫുൾസ്യൂട്ടും ഷൂവും 7 മുതൽ 10 വരെ ബഹ്റൈൻ ദിനാറിന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ വില 15 മുതൽ 20 ബഹ്റൈൻ ദിനാർ വരെയായി. ഈ സ്ഥിതി തുടർന്നാൽ താഴ്ന്ന വരുമാനമുള്ളവർക്കും ഇടത്തരക്കാർക്കും വസ്ത്രങ്ങൾ വാങ്ങാൻ എങ്ങനെ കഴിയുമെന്നും അവർ ചോദിക്കുന്നു.
സ്ത്രീകളാണ് വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ട് പ്രധാനമായും അനുഭവിക്കുന്നതെന്ന് മസുമാ മുഹമ്മദ് പറഞ്ഞു. ഈദിന് പുതിയ വസ്ത്രങ്ങൾ ഒരു ആവശ്യമാണെന്നും വില കൂടിയാലും വാങ്ങാൻ നിർബന്ധിതരാകുമെന്നും അവർ പറഞ്ഞു. താൻ മൂന്ന് ആൺകുട്ടികളുടെ അമ്മയാണെന്നും അവർക്ക് നല്ല വസ്ത്രങ്ങൾ വാങ്ങാൻ ഇപ്പോൾ 60 ബഹ്റൈൻ ദിനാറെങ്കിലും ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.
പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് കുറഞ്ഞത് ഈ തുകയുടെ മൂന്നിരട്ടിയെങ്കിലും വേണം. കുട്ടികളുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും കാണാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ വസ്ത്ര വ്യാപാരികൾ നമ്മളെ കൊള്ളയടിക്കുകയാണ്. ഓഫർ, ഡിസ്കൗണ്ട് എന്നീ വാക്കുകൾ വസ്ത്ര വ്യാപാര കേന്ദ്രങ്ങളുടെ ചുവരുകളിൽ നിന്ന് അപ്രത്യക്ഷമായതായി ബഹ്റൈൻ സ്വദേശി ജവാദ് അബ്ദുള്ള പറഞ്ഞു. പകരം സ്റ്റോക്ക് ക്ലിയറൻസ് എന്ന ബോർഡാണ് കാണുന്നത്. തന്റേത് അഞ്ച് പേരടങ്ങുന്ന കുടുംബമാണെന്നും ഈദ് വസ്ത്രങ്ങൾ വാങ്ങാൻ തനിക്ക് 160 ബഹ്റൈൻ ദിനാറിൽ കൂടുതൽ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു.