ലോ­ക മാ­ധ്യമദി­നത്തിൽ മാ­ധ്യമ പ്രവർ­ത്തകർ­ക്ക് നന്ദി­ പറഞ്ഞ് ഹമദ് രാ­ജാ­വ്


മനാമ. ലോക മാധ്യമദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ മാധ്യമ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെകുറിച്ചും, മാധ്യമങ്ങളുടെ ഇടപെടലുകൾ എങ്ങിനെ ബഹ്റൈൻ സമൂഹത്തെ സ്വാധീനിക്കും എന്ന വിഷയത്തെ കുറിച്ചും അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് പരമാവധി സംരക്ഷണവും, മുൻതൂക്കവും നൽകുന്നതാണ് ബഹ്റൈൻ ഭരണഘടനയും, നിയമ സംവിധാനവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുസ്ഥിരതക്കും, വികസനത്തിനുമായി പ്രവർത്തിച്ച എല്ലാ മാധ്യമ പ്രവർത്തകർക്കും, എഴുത്തുകാർക്കും ആ മേഖലയിൽ സജീവമായി ഇരിക്കുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. 

മാധ്യമ പ്രവർത്തകർ എപ്പോഴും രാജ്യത്തിലെ മനുഷ്യവകാശ സംരംക്ഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദേഹം കൂട്ടി ചേർത്തു. പത്രപ്രവർത്തകരുടെ ഭവന നിർമ്മാണ പദ്ധതിക്ക് വേണ്ട നടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൽ ഉടൻ തന്നെ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. നാഷണൽ കമ്യൂണിക്കേഷൻ സെൻ്ററും ബഹ്റൈൻ ജേർണലിസ്റ്റ്സ് അസോസിയേഷനും സഹകരണത്തോടെ മാധ്യമരംഗത്തെ, ആശയവിനിമയ മേഖലകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്ന ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിനോടും അദ്ദേഹം നന്ദി പറഞ്ഞു. ബഹ്റൈന്റെ പുരോഗതിയിലും, വികസമ പ്രവർത്തനങ്ങളിലും സഹകരിക്കുന്ന മാധ്യമ പ്രവർത്തകർ തന്നെയാണ് യഥാർത്ഥ സന്പത്തെന്നും അദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed