അൽ ഹി­ലാൽ മൾ­ട്ടി­-സ്പെ­ഷ്യാ­ലി­റ്റി­ മെ­ഡി­ക്കൽ സെ­ന്ററി­ന്റെ­ പു­തി­യ ശാ­ഖ ഉദ്ഘാ­ടനം ചെ­യ്തു­


മനാമ:  മിഡിൽ ഈസ്റ്റിലെ പ്രമുഖ ഗ്രൂപ്പായ ബദർ അൽ സമാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിന്റെ മൂന്നാമത് ശാഖാ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററിന്റെ ഉദ്ഘാടനം ബഹ്റൈൻ  ആരോഗ്യ മന്ത്രി ഡോ: ഫഎക ബിൻത് സഈദ് അൽസ്വാലിഹ്, ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോമറിയം അൽ ഹാജിരി എന്നിവർ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, സൗത്ത് ഇന്ത്യൻ ചലച്ചിത്ര താരം ഭാവന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പ്രമുഖ ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറി.ബദർ അൽ സമാ ഹോസ്പിറ്റൽസ് ആൻ്റ് പോളി ക്ലിനിക്ക് ഗ്രൂപ്പിന്റെ ഒമാൻ, ഖത്തർ, കുവൈത്ത്, യു.എ.ഇ, സൗദി എന്നിവയുടെ ഭാഗമായാണ് അൽ ഹിലാൽ ആശുപത്രി സംരംഭങ്ങൾ ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. അഞ്ച് നിലകളിലായി വിവിധ നവീന സൗകര്യങ്ങളുമായാണ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ വരെ സൗജന്യ പരിശോധന ലഭ്യമാകും. മികച്ച ഡോക്ടർമാരുടെ സേവനം, 24 മണിക്കൂർ ക്ലിനിക്ക് സേവനങ്ങൾ കൂടാതെ ഇന്റേണൽ മെഡിസിൻ പ്രത്യേക സേവനം, ഗൈനക്കോളജി, ജനറൽ സർജറി, യൂറോളജി, പീഡിയാട്രിക്സ്, ഒപ്താൽമോളജി, ഇ.എൻ.ടി, ത്വക്ക്, തുടങ്ങി അത്യാധുനിക സംവിധാനത്തിലുള്ള ലബോറട്ടറി, എക്സ്−റേ യൂണിറ്റ്, അൾട്രാസൗണ്ട്, തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആതുര സേവന രംഗത്ത് മിതമായ ചെലവിൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്ന അൽഹിലാലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഉദ്ഘാടന വേളയിൽ  ഡോ. അൽഹാജിരി പറഞ്ഞു. മനാമ ഗവേൺസിന്റെ കേന്ദ്രഭാഗത്ത് ആൻഡലസ് ഗാർഡനിന്റെ പ്രധാന ജംഗ്ഷനിലാണ് അദ്ലിയ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സ്ഥിതി ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed