മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു


മനാമ : മത്സ്യ ബന്ധനത്തിനായി മുഹറഖിലെ ഫിഷിംഗ് ഹാർബറിൽ നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ് നാട് മാർത്താണ്ഡം രാമൻതുറൈ സ്വദേശി നെൽസൺ (24) ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച മത്സ്യ ബന്ധനത്തിനു പോയ  5 പേര് അടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു  നെൽസൺ. ഇന്നലെ മത്സ്യ ബന്ധനം കഴിഞ്ഞു കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിൽ   പുലർച്ചെ ഒന്നര മണിക്ക് ഇറങ്ങിയതായിരുന്നു. 4 മണിയായപ്പോൾ സുഹൃത്തുക്കൾ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ചു കിടക്കുന്ന അവസ്‌ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബോട്ട് കരയ്ക്ക്   അടുപ്പിക്കുകയായിരുന്നു. പോലീസിൽ അറിയിച്ച ശേഷം മൃതദേഹം സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് അഹമ്മദലി യാക്കൂബ് എന്ന കന്പനിയിൽ നെൽസൺ ജോലിക്കായി എത്തിയത്. അവിവാഹിതനാണ്. 6സഹോദരികളും ഒരു സഹോദരനും മാതാപിതാക്കളും നാട്ടിലുണ്ട്. 

You might also like

Most Viewed