ബഹ്‌റൈൻ​ വേ­ൾ­ഡ് മലയാ­ളി­ കൗ­ൺ­സിൽ ​​ പു­തി­യ സമി­തി­ സ്ഥാ­നാ­രോ­ഹണം ​​മെയ് 1ന്


മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണവും മെയ് ദിനാഘോഷവും മെയ് ഒന്നിന് (ചൊവ്വാഴ്ച്ച) രാവിലെ 10 മണി മുതൽ 6 മണി വരെ ഹമദ്ടൗൺ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ലേബർ ക്യാന്പിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന വേൾഡ് മലയാളി സെന്ററിനും വേൾഡ് മലയാളി മ്യൂസിയത്തിനും ഭൂമി നൽകിയ അന്തരിച്ച ഡോ. പോളി മാത്യു നഗറിലാണ് തൊഴിലാളികൾക്ക് വിവിധതരം കലാപരിപാടികൾ നടത്തുന്നത്. കൂടാതെ കപ്പ ടിവി മോജോ ഗായകരടക്കം ബഹ്റൈനിലെ കലാകാരൻമാരും തൊഴിലാളികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പുതിയ ഭരണസമിതി അംഗങ്ങൾക്ക് മുൻ ചെയർമാൻ ശ്രീധർ തേറന്പിൽ സത്യവാചകം ചൊല്ലിക്കൊടുക്കും. മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഷെമിലി പി. ജോൺ മെയ് ദിന സന്ദേശം നൽകും. സർവാൻ ഫൈബർ ഗ്ലാസ് ജനറൽ മാനേജർ അജികുമാർ മുഖ്യാഥിതിയാകും. 

ചടങ്ങിൽ ബഹ്റൈനിലെ കലാസാഹിത്യ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. ബാബു കുഞ്ഞിരാമൻ (ചെയർമാൻ), ദീപക് മേനോൻ (പ്രസിഡണ്ട്), ആനന്ദ് ജോസഫ് (സെക്രട്ടറി), ഷിബു വർഗ്ഗീസ് (ട്രെഷറർ), പ്രേംജിത് (വൈസ് ചെയർമാൻ), സുധീർ മേനോൻ (വൈസ് ചെയർമാൻ), ഫാത്തിമ കമ്മീസ് (വൈസ് ചെയർമാൻ), വിനോദ് ഡാനിയൽ (വൈസ്പ്രസിഡണ്ട്− അഡ്മിൻ), വിനയചന്ദ്രൻ നായർ (ഓർഗനൈസേഷൻ ഡെവലപ്മെന്റ്്), എബി തോമസ് കണ്ണറയിൽ (അസോസിയേറ്റ് സെക്രട്ടറി), ബൈജൂ കെ.എസ് (കമ്മിറ്റി മെന്പർ) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ. 

മെയ് ദിനാഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ ജനറൽ കൺവീനർ വിനബാലരാമപുരം (34055331), പ്രസിഡണ്ട് ദീപക് മേനോൻ (39897594) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed