ഹമദ് രാ­ജാവ് ദേ­ശീ­യ പ്രശ്നങ്ങൾ ചർ­ച്ച ചെ­യ്തു­


മനാമ: അൽ−സഖീർ കൊട്ടാരത്തിൽ, ഇന്നലെ നടന്ന യോഗത്തിൽ ഹമദ് രാജാവ് ദേശീയ പ്രശ്നങ്ങളെ അവലോകനം ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.

ദേശീയ കർമ്മ പരിപാടിയെ സേവിക്കുന്നതിലും രാജ്യത്തിന്റെയും പൗരന്മാരുടെയും ഏറ്റവും മികച്ച താൽപര്യങ്ങൾക്ക് വേണ്ടി വികസനവും ആധുനികവൽക്കരണവും സാധ്യമാക്കുന്നതിലും ലക്ഷ്യമിടുന്ന ദേശീയ പ്രശ്നങ്ങളെപ്പറ്റിയാണ് ഹമദ് രാജാവ് ചർച്ച ചെയ്തത്. ബഹ്റൈനെ സേവിക്കുന്നതിനും, അതിന്റെ പുരോഗതി ഉറപ്പാക്കുന്നതിനും, വിവിധ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഗവൺമെന്റിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയും കിരീടാവകാശിയും നടത്തുന്ന നിരന്തരമായ പരിശ്രമങ്ങൾക്ക് ഹമദ് രാജാവ് നന്ദി അറിയിച്ചു. 

29−ാം അറബ് ഉച്ചകോടി പുറപ്പെടുവിച്ച സൃഷ്ടിപരമായ പ്രമേയങ്ങളെ രാജാവ് പ്രശംസിച്ചു. ഇത്തരം പ്രമേയങ്ങൾ സംയുക്ത അറബ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഉച്ചകോടിയുടെ വിജയത്തിനായി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജാവ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed