പ്രതി­ഷേ­ധ പരി­പാ­ടി­കൾ‍ക്ക് വി­ലക്കു­ണ്ടെ­ന്നും ഇല്ലെ­ന്നും സോ­ഷ്യൽ മീ­ഡി­യ


മനാമ : കഠ്യിലെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ ഇന്ത്യൻ എംബസി വിലക്കുന്നതായി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണം നടക്കുന്നു. അതേസമയം ഔദ്യോഗികമായി അങ്ങിനെയൊരു വിലക്കൊന്നും എംബസി ഏർപ്പെടുത്തിയില്ലെന്നാണ് അറിയാൻ സാധിക്കുന്നത്. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയകളിൽ നടന്ന ചർ‍ച്ചകളെ ഗൗരവമായി എംബസി എടുത്തിട്ടുണ്ടെന്നും, വാട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ എംബസി വൃത്തങ്ങളിൽ നിന്ന് വിളിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വാർ‍ത്തകളും ഈ ഗ്രൂപ്പുകളിലൂടെ തന്നെ പ്രചരിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകളിൽ പോലും അനാവശ്യമായ ചർ‍ച്ചകൾ നടക്കുന്നത് കാരണം ഈ ഗ്രൂപ്പുകളുടെ അഡ്മിൻ‍ സ്ഥാനത്തുള്ളവർ‍ക്ക് പോലും നിയന്ത്രിക്കാൻ‍ പറ്റാത്ത തരത്തിലാണ് പല ചർ‍ച്ചകളും പോകുന്നത്. 

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനകളിൽ പലതും ദാരുണമായ സംഭവത്തെ തുടർന്ന് ഒത്തുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം തടഞ്ഞുവെന്ന് ഗ്രൂപ്പുകളിൽ തന്നെ അവകാശപ്പെട്ട സംഘടനയായ പ്രേരണയും കഴിഞ്ഞ ദിവസം ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed