വി­വാ­ഹ ദി­നത്തിൽ രക്ത ദാ­നം; പ്രവാ­സി­ മലയാ­ളി­ മാ­തൃ­കയാ­യി­


മനാമ: ബ്ലഡ് ഡൊണേഷൻ കേരളയുടെ ബഹ്റൈൻ ചാപ്റ്റർ കോ-ഓർഡിനേറ്ററും, ബ്ലഡ് ഡൊണേഷൻ വടകരയുടെ മുഖ്യപ്രവർത്തകനുമായ നന്പാംവയൽ തറക്കണ്ടി ശൈലേഷാണ് തന്റെ വിവാഹദിനത്തിൽ രക്തദാനം നൽകി മാതൃകയായത്. മലബാർ ക്യാൻസർ സെന്ററിന് വേണ്ടിയാണ് രക്തദാനം നടത്തിയത്.

വധുവിന് വരണമാല്യം ചാർത്തിയ ശേഷം വീട്ട് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ചായിരുന്നു രക്തദാനം നടത്തിയത്. പത്രപ്രവർത്തകൻ വത്സരാജ് ആദ്യം രക്തം നൽകി തുടക്കം കുറിച്ച ചടങ്ങിൽ വരൻ ശൈലേഷിനൊപ്പം അൻപതിലധികം പേർ രക്തദാനം നടത്തി.

തുടർന്ന് വടകര ബസ് സ്റ്റാന്റ്, റെയിൽവേ േസ്റ്റഷൻ, കോഴിക്കോട്, കണ്ണൂർ തെരുവിടങ്ങളിലെ അഗതികൾക്ക് സ്നേഹസദ്യയും നടത്തി. ബ്ലഡ് ഡൊണേഴ്സ് കേരളയുടെ വടകര ഘടകവും, ഡോ. മോഹൻദാസിന്റെ നേതൃത്വത്തിൽ എത്തിയ തലശ്ശേരി മലബാർ ക്യാൻസർ സെന്ററും ചേർന്ന് നടത്തിയ ചടങ്ങ് പാറയ്ക്കൽ അബ്ദുളള എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അബ്ദുള്ള, ബി.ഡി.കെ സംസ്ഥാന സെക്രട്ടറി നൗഷാദ് വായക്കൽ, കണ്ണൂർ ജില്ലാ സെക്രട്ടറി സജിത്, വടകര ചാപ്റ്റർ പ്രവർത്തകരായ അൻസാർ ചേരാപുരം തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടിലും ബഹ്റൈനിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ശൈലേഷിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed