അഫ്സലിന് സഹാ­യം നൽ­കി


മനാമ: കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞ് ഭക്ഷണം വാങ്ങി താമസസ്ഥലത്തേയ്ക്ക് പോയ സമയത്ത് വിദേശികളുടെ ആക്രമണത്തിൽ പരുക്ക് പറ്റി, തണലിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി അഫ്സലിന് ഒ.ഐ.സി.സി കൊല്ലം ജില്ലാകമ്മറ്റി സാന്പത്തിക സഹായം നൽകി. ഒ.ഐ.സി.സി ഓഫീസിൽ ഒ.ഐ.സി.സി ഗ്ലോബൽകമ്മിറ്റി ജനറൽ സെക്രട്ടറി രാജുകല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് വിത്സൺ ഫണ്ട് കൈമാറി.

ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ, വൈസ്പ്രസിഡണ്ട്മനോജ് ‌ഐവർകാല, സെക്രട്ടറി ബിജു വൈദ്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് നിസാമുദീൻ തൊടിയൂർ, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ അടുത്ത ആഴ്ച അഫ്സലിന്റെ വീട് സന്ദർശിച്ച് രേഖകൾ കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed