ശാ­സ്ത്ര സയൻ­സ് ആൻ­ഡ് കൾ­ച്ചറൽ ഫോ­റം പ്രഭാ­ഷണം സഘടി­പ്പി­ച്ചു­


മനാമ: ആരോഗ്യദിനത്തിൻ്റെ ഭാഗമായി സഗയ്യ കെ.സി.എ ഹാളിൽ വെച്ച് ശാസ്ത്ര സയൻസ് ആൻഡ് കൾച്ചറൽ ഫോറത്തിൻ്റെ രൂപീകര പ്രഖ്യാപനവും, ‘എങ്ങനെ ക്യാൻസർ ആരംഭത്തിൽ തിരിച്ചറിയാം’ എന്ന വിഷയത്തിൽ പ്രഭാഷണവും സഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് എട്ട് മണിക്ക് നടന്ന പരിപാടിയിൽ ആസ്റ്റർ ക്ലീനിക്കിലെ ഡോക്ടറും ക്യാൻസർ രോഗ വിദഗ്ദ്ധയുമായ ഡോ. സുഭാഷിണി പെരുമാൾ വിഷയം അവതരിപ്പിച്ചു. 

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ശാസ്ത്ര രൂപീകരണ പ്രഖ്യാപനം നടത്തി. ആസ്റ്റർ ക്ലീനിക്കിലെ സൂപ്രണ്ട് റോജി ജോർജ്, രാജേഷ് നന്പ്യാർ, ബി.കെ.എസ് മുൻ ജനറൽ സെക്രട്ടറി വി.കെ പവിത്രൻ, സുധിൻ എബ്രഹാം, ബി.കെ.എസ് മുൻ സയൻസ് ക്ലബ് കൺവീനർ രജിത സുനിൽ, അനിൽ കുമാർ വി തുടങ്ങി നിരവധി പേർ പങ്കെടുത്തു. വിപിൻ പി.എം സ്വാഗതം പറഞ്ഞ യോഗത്തിന് ഗോപകുമാർ കെ.ജി, മിനേഷ് ആർ, വിദ്യ എസ്. നായർ സജീവൻ വേളത്ത്, ശ്രീകുമാർ കെ തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed