കണ്ണൂർ ജി­ല്ല പ്രവാ­സി­ അസോ­സി­യേ­ഷന് പു­തി­യ ഭാ­രവാ­ഹി­കൾ


മനാമ : വെള്ളിയാഴ്ച്ച നടന്ന കണ്ണൂർ ജില്ലാപ്രവാസി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2018−2019 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. 

റിതിൻ രാജ് പ്രസിഡണ്ടായും, സൂരജ് നന്പ്യാർ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. രവി കണ്ണൂർ (വൈസ് പ്രസിഡണ്ട്), സുനീഷ് (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ (ട്രഷറർ), സാജു റാം (മെന്പർഷിപ്പ് സെക്രട്ടറി), സന്തോഷ് (സ്പോർട്സ് സെക്രട്ടറി), അനിൽ (എന്റർടൈമെന്റ് സെക്രട്ടറി) സുഷിൽ, രഞ്ജിത്, സുനീർ, ബാബു കൊട്ടായി, സുനിൽ, ശ്രീജിത്ത് (ഇ.സി മെന്പർമാർ) തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. സി.പി ദിനേശ് കുമാർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. ഒ.കെ സതീഷ് അധ്യക്ഷനായ യോഗത്തിൽ കെ.എം അജിത്കുമാർ സ്വാഗതം പറയുകയും സത്യശീലൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed