വിസാ നടപടികൾ ശക്തമാക്കണമെന്ന് പാർലമെന്ററി കമ്മിറ്റി
മനാമ: ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് അധാർമിക പ്രവർത്തനങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനായി വിസ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കണമെന്ന് പാർലമെൻ്ററി കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. രാജ്യത്ത് നടന്ന അധാർമിക പ്രവർത്തനങ്ങളിൽ തുടർച്ചയായി ഇടപെടുന്നതായി കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രവേശനം നൽകുന്നതിനെക്കുറിച്ച് പുനഃപരിശോധിക്കാൻ സർക്കാരിന് നേരത്തേ നിർദ്ദേശം ലഭിച്ചിരുന്നു.
വിദേശകാര്യ വകുപ്പ്, പ്രതിരോധം, പ്രതിനിധി സഭയിലെ ദേശീയ സുരക്ഷാ സമിതി എന്നിവ ഈ നിർദ്ദേശം അംഗീകരിച്ചതോടെയാണ് പാർലമെൻ്ററി കമ്മിറ്റി, അധികൃതരോട് വിസയുടെ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 2017 ഫെബ്രുവരിയിൽ, പ്രതിനിധി സഭയിലെ ഡെപ്യൂട്ടി സ്പീക്കർ എം.പി അബ്ദുൾഹലീം മുറാദ് ആണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്.

