കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് മാർച്ച് 23ന്
മനാമ : കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിന് സമീപത്തുള്ള സെഗയ്യാ റസ്റ്റോറന്റ് ഹാളിൽ വെച്ചു നടക്കും. മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായി പ്രസിഡണ്ട് ഒ.കെ സതീഷ്, ജനറൽ സിക്രട്ടറി കെ.എം അജിത് കുമാർ എന്നിവർ അറിയിച്ചു.
അന്നേ ദിവസം തന്നെ 2018-−19 വർഷത്തെ ഭരണസമിതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് റിട്ടേർണിംഗ് ഓഫീസർ സി.പി ദിനേശ് കുമാറിനെ (39779591) അംഗങ്ങൾക്ക് സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

