പീപ്പിൾസ് ഫോറം കുട്ടികൾക്കായി ‘അമ്മയെ അറിയാൻ’ പ്രോഗ്രാം സംഘടിപ്പിക്കുന്നു
മനാമ : പീപ്പിൾസ് ഫോറം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ച് വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്കായി അമ്മയെ അറിയാൻ എന്ന തലക്കെട്ടോടുകൂടി പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഊർജ്ജസ്വലരായ കുട്ടികളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ അമ്മയിലെ നന്മകൾ പകർന്ന് നൽകുവാനും, നിർഭയം സദസിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവ് സ്വായത്തമാക്കുവാനും സാധിക്കും.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ആസാദ് ജെ.പി (39137503), ബിജുകുമാർ വി.വി− (39024674) എന്നിവരുമായി ബന്ധപ്പെടുക.

