രാഷ്ട്രനേതാക്കൾ കൈകോർത്ത് പ്രവർത്തിക്കുന്നുവെന്ന് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ: ബഹ്റൈന്റെ വർത്തമാന, ഭാവി പുരോഗതിക്കായി രാഷ്ട്രനേതാക്കൾ കൈകോർത്താണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന മുതിർന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ പരിശ്രമവും ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും രാജ്യത്തിന് നേടിക്കൊടുത്ത പുരോഗതിയെപ്പറ്റിയും മറ്റ് നേട്ടങ്ങളെപ്പറ്റിയും പ്രധാനമന്ത്രി വിശദീകരിച്ചു. ബഹ്റൈനെ സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിൽ ഹമദ് രാജാവ് വഹിച്ച ശ്രദ്ധേയമായ പങ്കിനെപ്പറ്റിയും മറ്റ് പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. ദേശസ്നേഹം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് മുൻഗണന നൽകി സംസാരിക്കവെ രാജ്യത്തെ പൗരന്മാരുടെ രാജ്യസ്നേഹത്തെയും, അവബോധം, സാംസ്കാരികത, എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു.
സോഷ്യൽ മീഡിയ വൈബ് സൈറ്റുകൾ രാജ്യത്തിന്റെ ഐക്യവും അഖണഢതയും, വികസനവും നിലനിർത്താൻ വേണ്ടി വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാൽ ഇത്തരം സൈറ്റുകളെ ദുരുപയോഗം ചെയ്യുന്ന വൈബ് സൈറ്റുകൾക്കെതിരെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ മുന്നറിയിപ്പ് നൽകി. സമൂഹത്തിൽ ആരെങ്കിലും സോഷ്യൽ വെബ് സൈറ്റിലൂടെ രാജ്യത്തിന് എതിരെയായി പ്രവർത്തിക്കരുതെന്നും, മറിച്ചു രാജ്യത്തിന്റെ വളർച്ചക്കും സുരക്ഷക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഉപഹാരങ്ങൾ നൽകുമെന്നും അദേഹം പറഞ്ഞു
ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതും അവയെ കെട്ടിപ്പടുക്കുന്നതും ഒരു പൊതുവായ ഉത്തരവാദിത്വമാണ്, ചുറ്റുമുള്ള വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് ബഹ്റൈന്റെ വികസനവുമായി മുന്നോട്ട് പോകാൻ നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

