വി­വാ­ദ ഭൂ­മി­ കൈ­മാ­റ്റത്തിന് േ­സ്റ്റ : ഭൂ­വു­ടമയെ­ കണ്ടി­ട്ടി­ല്ലെ­ന്ന് ദി­വ്യ എസ്. അയ്യർ


തിരുവനന്തപുരം : വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ ഉത്തരവിന് േസ്റ്റ. ജില്ലാ കളക്ടർ കെ. വാസുകിയാണ് കൈമാറ്റ ഉത്തരവ് േസ്റ്റ ചെയ്തിരിക്കുന്നത്. ലാന്റ് റവന്യൂ കമ്മീഷണർ അതേക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ മന്ത്രി ഉത്തരവിട്ടു. വി. ജോയി എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വർക്കല വില്ലേജിലെ ഇലകമൺ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയായിരുന്നു ഏറ്റെടുക്കൽ. റോഡരികിലെ കണ്ണായ ഭൂമിയിൽ പോലീസ് േസ്റ്റഷൻ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തിൽ പരാതിക്കാരിയെ കൂടി കേട്ട് തീർപ്പാക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ തഹസിൽദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. 

അതേസമയം സ്വകാര്യവ്യക്തിക്ക് ഭൂമി നൽ‍കിയെന്ന വിവാദത്തിൽ നടപടിയെടുത്തത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്ന് ദിവ്യ എസ്. അയ്യർ‍ പറഞ്ഞു. ഭൂവുടമയെ നേരിട്ട് കണ്ടിട്ടില്ല. പരാതിയുള്ളവർക്ക് ലാൻ‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും ദിവ്യ പറഞ്ഞു.

അതിനിടെ, തന്നെയും ഭാര്യ തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ്. അയ്യരെയും ഉന്നമിട്ടുള്ള വാർത്തകളിലും പരാതികളിലും പ്രതികരണവുമായി കെ.എസ്. ശബരീനാഥൻ എം.എൽ.എ രംഗത്തെത്തി. ഇതുസംബന്ധിച്ച് വർ‍ക്കല എം.എൽ.എ വി. ജോയ് നൽ‍കിയ പരാതി ദുരൂഹമാണെന്ന് ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed