ബി­.സി­.സി­.ഐ തിരഞ്ഞെടുപ്പിൽ അഴി­മതി­യെ­ന്ന് ആരോ­പണം


മനാമ: ബി.സി.സി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിൽമേൽ അന്വേഷണം വേണമെന്ന് ആവശ്യം. അഞ്ച് ബിസിനസുകാരാണ് മാർച്ച് 10ന് നടന്ന പോളിംഗിൽ പരാതിയുമായി അപ്പീൽ കമ്മിറ്റിയെ സമീപിച്ചത്. 

വെട്ടെണ്ണലിൽ അപാകതകൾ നടന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം. മൂവായിരം വോട്ടിന്റെ വ്യത്യാസം ഉണ്ട്. അത് മൊത്തം വോട്ട് ചെയ്ത ആളുകളുടെ 45 ശതമാനം കൂടുതലാണ്. എന്നാൽ മെഷീനുകൾക്ക് തെറ്റ് പറ്റില്ല എന്ന വാദവും ഉണ്ട്. വോട്ട് വേണമെങ്കിൽ കൈകൊണ്ട് എണ്ണി തിട്ടപ്പെടുത്താം. പക്ഷേ ചില സമയത്ത് ബാലറ്റ് രജിസ്റ്ററിൽ മാർക്ക് ചെയ്തിട്ടില്ല. പരാതി നൽകിയവർ പറയുന്നത് വോട്ടെണ്ണൽ സമയത്ത് യൂ ട്യൂബിന്റെ ലൈവ് പ്രക്ഷേപണം 25 മിനിറ്റ് നേരത്തേക്ക് വിച്ഛേദിക്കപ്പെട്ടിരുന്നു എന്നാണ്. മാത്രമല്ല 32746 വോട്ടേർസിൽ 7003 പേരാണ് വോട്ട് ചെയ്തത് ബാക്കി 25743 ആളുകൾ വന്നിട്ടില്ലെന്നും ഇവർ പറയുന്നു. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട അപ്പീൽ കമ്മിറ്റിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് ഇരു പക്ഷവും പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed