ഉംറ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ മാർച്ച് 21ന് ഉംറക്ക് പോകുന്നവർക്കായി പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.എം സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഉംറയുടെ കർമ ശാസ്ത്ര വശങ്ങളും ആത്മീയ തലങ്ങളും സഈദ് റമദാൻ നദ്്വി വിശദീകരിച്ചു
ജമാൽ നദ്്വി, യൂനുസ് സലീം എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ യാത്രക്ക് നേതൃത്വം നൽകുന്ന അബ്ദൂൾ ഹഖ് യാത്രയിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഹജ്ജ് −ഉംറ സെൽ കൺവീനർ എം. ബദ്റുദ്ദീൻ സ്വാഗതമാശംസിച്ചപ്പോൾ സി.എം മുഹമ്മദലി സമാപനം നിർവ്വഹിച്ചു.

