മൈത്രി സോഷ്യൽ അസോസിയേഷന് പുതിയ ഭാരവാഹികൾ
മനാമ: മൈത്രി സോഷ്യൽ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം സൽമാനിയ സഗയ്യയിൽ വൈസ് പ്രസിഡണ്ട്് ഷിബു പത്തനംതിട്ടയുടെ അദ്ധ്യക്ഷതയിൽ നടന്നു. റിയാസ് മൗലവി ഖുർആനിൽ നിന്നും അവതരിപ്പിച്ചു. സഈദ് റമദാൻ നദ്്വി ഉദ്ഘാടനം നിർവഹിച്ചു.
സിയാദ് ഏഴംകുളം 2016−−2017 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ 2018−19 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ: ഡോ. താജുദീൻ, റഹിം ഇടക്കുളങ്ങര, സത്താർ, ഹുസൈൻ കുട്ടി, പ്രസിഡണ്ട്: സിയാദ് ഏഴംകുളം, വൈസ് പ്രസിഡണ്ട്: സഈദ് റമദാൻ നദ്്വി, ജനറൽ സെക്രട്ടറി: നിസാർ കൊല്ലം, അസിസ്റ്റന്റ് സെക്രട്ടറി: ഷിബു പത്തനംതിട്ട, ട്രഷറർ: അബ്ദുൽ വഹാബ്, അസിസ്റ്റന്റ് ട്രഷറർ: സുനിൽ ബാബു, കോ−−−ഓർഡിനേറ്റേഴ്സ്: സിബിൻ സലിം, ഷബീർ ക്ലാപ്പന, അസിസ്റ്റന്റ് കോ−−ഓർഡിനേറ്റഴ്സ്: സഹൽ തൊടുപുഴ, ഫിറോസ് പന്തളം, റിലീഫ് വിംഗ് കൺവീനേർഴ്സ്: നവാസ് കുണ്ടറ, ഡോ. അബ്ദുൽ റഹ്്മാൻ, എന്റർടെയിൻമെന്റ് കൺവീനേഴ്സ്: റിയാസ് മൗലവി, അമീർ കരുനാഗപ്പള്ളി, പി.ആർ.ഒ: ബാദുഷ തേവലക്കര, അനസ് റഹിം, ഐ.ടി: ജോബ്സെൽ. ദൻജീബ് അബ്ദുൽസലാം, ഷാമിർ ഖാൻ എന്നിവരെയും അബ്ദുൽ ബാരി, നൗഷാദ് മഞ്ഞപ്പാറ, അനസ് കോട്ടയം, സൈഫുദ്ദീൻ തേവലക്കര തുടങ്ങിയർ ഉൾപ്പെട്ട 26 അംഗ എക്സി ക്കൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
ജീവകാരുണ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംഘടനാ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ പ്രവർത്തന പരിപാടികൾ വിശദമാക്കി കൊണ്ട് ചുമതലയേറ്റ സെക്രട്ടറി നിസാർ കൊല്ലം പറഞ്ഞു.
മുസ്തഫ സുനിൽ സ്വാഗതവും, സിബിൻ സലിം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ കബീർ കോട്ടയം, നിസാർ കൊല്ലം, നൗഷാദ് മഞ്ഞപ്പാറ, ഡോ. അബ്ദുൽ റഹ്മാൻ, സൈഫുദ്ദീൻ, സഹൽ, അനസ്, നവാസ് കുണ്ടറ, അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.

