എസ്.കെ.എസ്.എസ്.എഫ് മെന്പർഷിപ്പ് ക്യാന്പയിന് തുടക്കമായി
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മെന്പർ ഷിപ്പ് ക്യാന്പയിന് മനാമയിൽ തുടക്കമായി. കഴിഞ്ഞ ദിവസം മനാമയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ക്യാന്പയിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹംസ അൻവരി അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് റബീഅ് ഫൈസി മാന്വൽ അവതരണം നടത്തി.
ഗലാലിയിലെ ജുഫൈൽ സമാഹിജിന്റെ അംഗത്വ ഫോം സ്വീകരിച്ചാണ് മെന്പർഷിപ്പ് കാന്പയിൻ പ്രചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തങ്ങൾ നിർവ്വ
ഹിച്ചത്. മാർച്ച് 16 മുതൽ ഏപ്രിൽ 15 വരെയാണ് കാന്പയിൻ. തുടർന്ന് ഏപ്രിൽ 16 മുതൽ 30 വരെ ഏരിയാ തല കൺവെൻഷനുകൾ നടക്കും. ശേഷം മെയ് 11ന് വിജ്ഞാനം,വിനയം, സേവനം എന്ന ആശയവുമായി ബന്ധപ്പെട്ട് 2018 പാർലിമെന്റ് സംഘടിപ്പിക്കും. ബഹ്റൈനിലുടെനീളം മെന്പർഷിപ്പ് ഫോം വിതരണത്തിനായി വിവിധ ഏരിയാ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39533273, 33413570 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

