ഷഹാന് ആദ്യ കൈത്താങ്ങുമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും ലാൽ കെയറും
മനാമ : ഷഹാന്റെ അവസ്ഥ അറിഞ്ഞ് പിതാവ് മുഹമ്മദ് റിയാസിന് സഹായവുമായി ബഹ്‌റൈൻ ലാൽ കെയറും ഫ്രണ്ട്സ് ഓഫ് ബഹ്റിനും രംഗത്തെത്തി. ലാൽ കെയേഴ്‍സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ചികിത്സാധനസഹായം ഷഹാൻ അബ്ദുള്ളയുടെ പിതാവ് മുഹമ്മദ് റിയാസിന് കൈമാറി. ഫ്രണ്ടസ് ഓഫ് ബഹ്റൈൻ ഭാരവാഹികളായ എഫ്.എം ഫൈസൽ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോൾ നാട്ടിൽ അവധിക്കു പോയിട്ടുള്ള ഫ്രണ്ടസ് ഓഫ് ബഹ്റൈൻ വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ്, എന്‍റർ ടൈൻമെന്‍റ് സെക്രട്ടറി ഷിൽസാ റിലീഷ് എന്നിവർ ഓക്സിജൻ സിലിണ്ടർ ഷഹാന്റെ മാതാവ് റുഖിയയ്ക്ക് കൈമാറി. ഷഹാന്റെ ജീവൻ നിലനിർത്താനും ഈ കുടുംബത്തെ ദുരിതക്കയത്തിൽ നിന്നും രക്ഷി
ക്കാനും സഹായമെത്തിക്കാൻ താൽപ്പര്യമുള്ളവർക്ക്, റുഖിയ, A/C 40438100013002, IFSC KLGB 0040438, Branch: parappa 38, കാസർഗോഡ് ജില്ല എന്ന അക്കൗണ്ടിലേയ്ക്ക് പണമയക്കാം. കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് റിയാസിനെ (36236237) ബന്ധപ്പെടാവുന്നതാണ്.

