മനുഷ്യക്കടത്ത് ഇരകൾക്കായി ആഭ്യന്തര മന്ത്രാലയം ഫോറം സംഘടിപ്പിച്ചു
മനാമ : മനുഷ്യക്കടത്ത് ഇരകളെ തിരിച്ചയക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയം ദേശീയതലത്തിൽ ഫോറം നടത്തി. 250ഓളം ഓഫീസർമാർ പങ്കെടുത്ത ഫോറത്തിൽ പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ തരീഖ് ബിൻ ഹസ്സൻ അൽ ഹസൻ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
റോയൽ അക്കാദമി ഓഫ് പോലീസ് (ആർ.എ.പി) സെക്യൂരിറ്റി റിസർച്ച് സെന്റർ സംഘടിപ്പിച്ച ചർച്ചായോഗം മൂന്ന് പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണ സമിതി മേധാവി ഷെറിൻ അൽ−സാതി മനുഷ്യക്കടത്ത് ഇരകളെ നാട്ടിലേക്ക് തിരികെ അയക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
മനുഷ്യക്കടത്തിെനതിെര പോരാടുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് മാധ്യമ വിഭാഗം ഓഫീസർ ലുഫ്ന ഇബ്രാഹിം അൽ ഹാദി ഫോറത്തിൽ സംസാരിച്ചു.

