നീ​­​ര​വ് മോ​­​ദി​­​യു​­​ടെ­ 250 ഏ​ക്ക​ർ ഭൂ​­​മി​­​ മ​ഹാ​­​രാ​­​ഷ്ട്ര​യി­ലെ­ ക​ർ​­ഷ​​ക​ർ പി​­​ടി​­​ച്ചെ​­​ടു​­​ത്ത​ു­


മുംബൈ : വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ ഭൂമി കർഷകർ പിടിച്ചെടുത്തു. അഹമ്മദ്നഗർ ജില്ലയിലെ  കണ്ധലയിൽ 250 ഏക്കർ ഭൂമിയാണ് കർഷകർ പിടിച്ചെടുത്തത്. സ്ത്രീകൾ ഉൾപ്പെടെ ഇരുനൂറോളം പേരടങ്ങുന്ന സംഘം ട്രാക്ടറുമായി എത്തിയാണ് ഭൂമി  പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. കർഷകർ‍ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു. 250 ഏക്കറിലും ഉടൻ‍ കൃഷി തുടങ്ങാനാണ് കർഷകരുടെ തീരുമാനം. ദേശീയ പതാകയും മഹാത്മാ ഗാന്ധി, ബി.ആർ അംബേദ്ക്കർ എന്നിവരുടെ ചിത്രങ്ങളും വഹിച്ചെത്തിയ കർഷകർ മോദിക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി. പ്രാദേശിക കർഷക സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഭൂമിപിടിച്ചെടുക്കൽ. 

2013ലാണ് നീരവ് മോദിയുടെ കന്പനി ഈ ഭൂമി കർഷകരിൽനിന്നും  സ്വന്തമാക്കിയത്. ഏക്കറിനു രണ്ടു ലക്ഷം രൂപ വിലയുള്ള ഭൂമി കർഷകർക്ക് 10,000 രൂപയും 15,000 രൂപയും നൽകിയാണ് നീരവ് മോദിയുടെ  സ്ഥാപനം കർഷകരുടെ ഭൂമി ഏറ്റെടുത്തതെന്ന് അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ കർഭാരി ഗാവ്‌ലി പറഞ്ഞു. നീരവ് മോദിയുടെ ഫയർ‍സ്റ്റാർ‍ കന്പിനിക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. പി.എൻ.‍ബി തട്ടിപ്പിനുശേഷം നീരവ് മോദി രാജ്യം വിട്ടതിനെത്തുടർ‍ന്ന് ഈ ഭൂമി  അടക്കമുള്ളവ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed