‘മരാ­യി­’ നാ­ലാം പതി­പ്പ് മാ­ർ­ച്ച് 27 മു­തൽ


മനാമ : ബഹ്‌റൈൻ അനിമൽ പ്രൊഡക്ഷൻ ഷോ ആയ ‘മരായി’യുടെ നാലാം പതിപ്പ് മാർച്ച് 27 മുതൽ 31 വരെ നടക്കും. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിലാണ് ഷോ നടക്കുന്നത്. ബഹ്‌റൈൻ എൻഡുറൻസ് വില്ലേജിൽ നടക്കുന്ന ഷോയിൽ മാർച്ച് 28 മുതൽ 31 വരെ രാവിലെ ഒന്പത് മുതൽ രാത്രി ഒന്പത് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനമെന്ന് തൊഴിൽ, മുനിസിപ്പാലിറ്റി അഫേഴ്‌സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ഖലാഫ് പറഞ്ഞു. ബഹ്‌റൈൻ എൻഡ്യൂറൻസ് വില്ലേജിൽ മരായിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.

ബഹ്‌റൈനിലെ ഏറ്റവും വലിയ ഷോകളിലൊന്നാണ് മരായി. ബഹ്‌റൈനെ അന്താരാഷ്ട്ര അനിമൽ പ്രൊഡക്ഷൻ ഷോകളിൽ മുന്നിലെത്തിക്കുക എന്ന രാജാവിന്റെ കാഴ്ചപ്പാടിനെത്തുടർന്നാണ് മരായി ആരംഭിക്കുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഷോ മുഖ്യ പങ്ക് വഹിച്ചതായും മന്ത്രി പറഞ്ഞു. വിദഗ്ധർക്കും ഗവേഷകർക്കും, പ്രദർശകർക്കും തമ്മിൽ പരിചയപ്പെടുന്നതിനും വിനിമയം നടത്തുന്നതിനും ഷോ വേദിയാകും.

പാൽ, മാംസ ഉൽപ്പന്നങ്ങൾ എന്നിവക്കുള്ള കന്നുകാലികളുടെയും ആടുകളുടെയും  പ്രദർശനത്തിൽ 90 പ്രദർശകർ ഉണ്ടാകും. അഞ്ച് ദിവസത്തെ പ്രദർശനത്തിൽ 1000 പക്ഷി പ്രദർശനക്കാരും പങ്കെടുക്കും. പ്രദർശകരും കന്നുകാലി− പക്ഷി കച്ചവടക്കാരും ഷോയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനത്തിൽ വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തുമെന്നും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed