ബി­.ജെ­.പി­യെ­ വി­മർ­ശി­ച്ച് മൻ­മോ­ഹൻ സിംഗ്


ന്യൂഡൽഹി : ബി.ജെ.പിക്കെതിരേ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്തിന്‍റെ സാന്പത്തിക രംഗത്തെ ബി.ജെ.പി കുട്ടിച്ചോറാക്കുകയാണ്. നോട്ട് അസാധുവാക്കൽ പോലുള്ള നടപടികൾ സന്പദ് രംഗത്തെ മോശമായി ബാധച്ചുവെന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ മൻമോഹൻ വിമർശിച്ചു. 

വലിയ വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ കബളിപ്പിക്കുകയാണ്. യുവാക്കൾക്ക് രണ്ടുകോടി തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴിൽ പോലും നൽകിയില്ല. അതിർത്തിയിലെ സ്ഥിതിഗതികൾ സുരക്ഷിതമല്ലാതാക്കി മാറ്റിയിരിക്കുകയാണെന്നും മൻമോഹൻ വിമർശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed