സിംസ് ഭവന നി­ർ­മ്മാ­ണ പദ്ധതി­ക്ക് തു­ടക്കമാ­യി­


മനാമ : സീറോ മലബാർ സൊസൈറ്റി സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവും, നാരി ശക്തി അവാർഡ് പുരസ്കാര ജേതാവുമായ ‍ഡോ. എം.എസ് സുനിലിന്റെ ഹോം ഫോർ ഹോംലെസ്സ് പദ്ധതിയുമായി കേരളത്തിലെ ഭവന രഹിതരായവർക്ക് നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതിക്ക് തുടക്കമായി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, ഇലവുംതിട്ട എന്നിവിടങ്ങളിലെ ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ വെച്ച് നൽകുന്നതെന്ന് സിംസ് പ്രസിഡണ്ടും, സിംസ് ഭവന നിർമ്മാണ പദ്ധതി പ്രോജക്ട് കോർഡിനേറ്ററുമായ ബെന്നി വർഗീസ്, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി നൽകുന്ന രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. 11 വീടുകളാണ് സിംസ് ഭവന നിർമ്മാണ പദ്ധതിയുടെ കീഴിൽ പണിയുന്നത്. ബാക്കിയുള്ള ഭവനങ്ങൾ അർഹരായവരെ കണ്ടെത്തി ഈ വർഷം തന്നെ പണിപൂർത്തിയാക്കാനാണ് ഉദേശിക്കുന്നതെന്ന് ഡോ.എം.എസ് സുനിൽ അറിയിച്ചതായി സിംസ് ഭാരവാഹികൾ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed