ഹൃ­ദയസ്പർ­ശം സെ­മി­നാർ സംഘടി­പ്പി­ച്ചു­


മനാമ : ഹൃദയസ്പർശം കാർഡിയാക് സെമിനാർ രണ്ടാം ഘട്ടം ബഹ്റൈനിൽ കാർഡിയാക് ഗ്രൂപ്പ്‌ മാതാ അമൃതാനന്ദമയി സേവാസമിതിയുമായി സഹകരിച്ച് മനാമ ശ്രീകൃഷ്ണാ ടെന്പിൾ ടി.എച്ച്.എം.സി ഹാളിൽ വെച്ചു നടത്തി. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. സോണി ജേക്കബ് സെമിനാർ അവതരിപ്പിച്ചു. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് കാരണം ഹൃദയപേശികൾ നശിക്കുകയും, ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നത് മൂലം പലരിലും ഉണ്ടാകുന്ന ഹൃദയാഘാതം എന്ന വിപത്തിനെ കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. കൂടാതെ ജീവിതത്തിൽ പാലിക്കേണ്ട ആഹാരരീതികളെ കുറിച്ചും, ഹൃദയാഘാതത്തെ എങ്ങനെയെല്ലാം നേരിടാം എന്നതിനെ സംബന്ധിച്ച് വിശദമായ ക്ലാസ്സുകൾ നൽകി. അതിനോടൊപ്പം പെട്ടന്നുണ്ടാകുന്ന ഹൃദയാഘാതങ്ങൾക്ക് വേണ്ട പ്രഥമ ശുശ്രുഷകളെ കുറിച്ചുള്ള പരിശീലന പരിപാടികളും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു. 

മുൻ ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, എം.ഡബ്ല്യു.പി.എസ് ചെയർപേഴ്സൺ മരിറ്റ ഡയസ്, ചന്ദ്രൻ തിക്കോടി എന്നിവർ ആശംസകൾ നേർന്നു. സുധീർതിരുനിലത്തു സ്വാഗതം പറഞ്ഞ പരിപാടിയിൽ എഫ്.എം ഫൈസൽ വേദി നിയന്ത്രിച്ചു. ബിജുമലയിൽ, ജ്യോതിഷ് പണിക്കർ, രാജീവൻ, മാതാഅമൃതാനന്ദമായി എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗവും സെമിനാറിന് നേതൃത്വം നൽകി. ജഗത്‌കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed