കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ചേണിച്ചേരിൽ പുത്തൻവളപ്പിൽ സജീവ് കുമാർ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ താസസ്ഥലത്തെ കുളിമുറിയിൽ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. മുന്പ് ഗൾഫ് പ്രവർത്തി പരിചയമുള്ള ഇദ്ദേഹം മൂന്ന് മാസം മുൻപാണ് ബഹ്‌റൈനിലെ അൽ കൊമേഡ് കന്പനിയിയുടെ പുതിയ പ്രൊജക്ടിൽ ഇലക്ട്രീഷ്യൻ ആയി ജോലിക്കെത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം കന്പനിയുടെ നേതൃത്വത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

