സോ­ഫ്റ്റ് സ്കിൽ കോ­ഴ്സ് സംഘടി­പ്പി­ക്കു­ന്നു


മനാമ : വനിതാ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഒരു സോഫ്റ്റ്‌ സ്കിൽ കോഴ്സ് പ്രവാസി ഗൈഡൻസ് ഫോറം സംഘടിപ്പിക്കുന്നു. നിബ് പെയിന്റിംഗ്, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ് എന്നിവ പരിശീലിപ്പിക്കുന്ന മൂന്ന് മാസം നീണ്ട് നിൽക്കുന്ന 24 മണിക്കൂർ നേരത്തെ കോഴ്‌സാണിത്. 

എല്ലാ ഞായറാഴ്ചയും വൈകീട്ട് 7 മണി മുതൽ 9 മണി വരെയും തിങ്കളാഴ്ചകളിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും രണ്ട് ബാച്ചുകളായാണ് മാർച്ച്‌ 18 മുതൽ ക്ലാസ്‌ ആരംഭിക്കുന്നത്. മാഹൂസിലെ ഗ്ലോബൽ ബിൽഡിങ്ങിലെ പ്രവാസി ഗൈഡൻസ് സെന്ററിൽ െവച്ചാണ് ക്ലാസുകൾ നടക്കുന്നത്. ഫാഷൻ ടെക്നോളജിയിൽ ഉന്നത ബിരുദം നേടിയ കൗൺസിലർ മുഹ്സിന ഫൈസൽ ആണ് കോഴ്സ് നയിക്കുന്നത്. 10 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്കും വനിതകൾക്കും ഈ പരിശീലന പരിപാടി ഉപയോഗപ്രദമാകുമെന്ന് ഫോറത്തിന്റെ കോഴ്സ് കോ-ഓർഡിനേറ്റർ മുഹ്സിന മുജീബ് അറിയിച്ചു. ബുക്കിങ്ങിനായി വിളിക്കേണ്ട നന്പർ: 36814141/32023703.

You might also like

  • Lulu Exchange
  • Straight Forward

Most Viewed