സയൻ­സ് ശരാ­ശരി­ വി­ദ്യാ­ർ­ത്ഥി­കളെ­ ബു­ദ്ധി­മു­ട്ടി­ച്ചു­


മനാമ : സി.ബി.എസ്.ഇയുടെ പത്താം തരം പരീക്ഷയിലെ സയൻസ് ഇന്ന് അവസാനിച്ചപ്പോൾ ശരാശരി നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് അൽപ്പം നിരാശ. സയൻസ് പരീക്ഷ ദൈർഘ്യമേറിയതായിരുന്നുവെന്നാണ് പൊതുവെ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടത്‌. 

നല്ലതു പോലെ പഠിച്ചെഴുതിയ വിദ്യാർത്ഥികൾക്ക് പോലും ഉത്തരമെഴുതി തീരാൻ സമയകൂടുതൽ വേണ്ടി വന്നതായും അറിയുന്ന ഉത്തരങ്ങൾ പലതും എഴുതിത്തീർക്കാൻ കഴിഞ്ഞില്ലെന്ന പരിഭവവും വിദ്യാർത്ഥികൾ പങ്കുവച്ചു. പൊതുവെ സയൻസ് അൽപ്പം പ്രയാസമേറിയവർക്ക് ഇന്നത്തെ ചോദ്യങ്ങളെ സംബന്ധിച്ച് നല്ല അഭിപ്രായമായിരുന്നില്ല. മുഴുവൻ സിലബസിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. മാർച്ച് 20ന് മാതൃഭാഷയും, 22ന് സോഷ്യൽ സയൻസുമാണ് വരാനിരിക്കുന്ന പരീക്ഷകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed