ബി­.കെ­.എസ് തി­രഞ്ഞെ­ടു­പ്പ് പു­രോ­ഗമി­ക്കു­ന്നു­; ഫലം രാ­ത്രി­യോ­ടെ­


മനാമ: ബഹ്‌റൈനിലെ മലയാളി സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ജനറൽ ബോഡിയുടെ രണ്ടാമത്തെ യോഗം വിളിച്ചു ചേർത്തെങ്കിലും ക്വാറം തികയാത്തതിനാൽ ഒരു മണിക്കൂറിന് ശേഷം വിളിച്ചുചേർത്ത മൂന്നാമത്തെ ജനറൽ ബോഡിക്ക് തുടർച്ചയായി 11 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 11.30 ആയപ്പോഴേയ്ക്കും 20 ശതമാനാം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 

മത്സര രംഗത്തുള്ള രണ്ട് പാനലുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സമാജത്തിന്റെ കവാടത്തിൽ തന്നെ യുണൈറ്റഡ് പാനലും പ്രോഗ്രസ്സീവ് പാനലും പ്രത്യേക തിരഞ്ഞെടുപ്പ് ബൂത്തുകൾ കെട്ടി വോട്ടുപിടുത്തം നടത്തുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയുമാണ് യുണൈറ്റഡ് പാനൽ വളണ്ടിയർമാർ ധരിച്ചിരിക്കുന്നത്. പ്രോഗ്രസ്സീവ് പാനലാകട്ടെ നീല നിറമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വോട്ടു ചെയ്യാനെത്തുന്നവർ തങ്ങളുടെ പക്ഷക്കാരാണെന്ന് തെളിയിക്കാൻ ഇരുപക്ഷവും ഫോട്ടോ എടുത്തു ഓൺലൈൻ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. 

ജനാധിപത്യ രീതിയിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഗതി നിർണ്ണയിക്കുക ഒരു പക്ഷത്തും നിലയുറപ്പിച്ചിട്ടില്ലാത്ത നിഷ്പക്ഷ വോട്ടർമാരായിരിക്കുമെന്നാണ് അംഗങ്ങൾ പറയുന്നത്. ഇന്ന് രാത്രി 12 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. തുടർന്ന് സമാജം ഭരണം ആർക്ക് എന്നുള്ളതിന്റെ പൂർണ്ണ ചിത്രം വ്യക്തമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed