ബഹ്‌റൈനിൽ വാ­ഴപ്പഴത്തി­ന് വി­ല വർ­ദ്ധി­ച്ചു­


മനാമ: വാഴപ്പഴത്തിന്റെ ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില ഇരട്ടിയായി. സീസൺ അനുസരിച്ച് മുൻ കാലങ്ങളേക്കാൾ ഉയർന്ന വിലക്കയറ്റമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മനാമ സെൻട്രൽ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നാനൂറ് മുതൽ അഞ്ഞൂറ് ഫിൽസ് വരെ വിലയുണ്ടായിരുന്ന പഴം ഇപ്പോൾ വിൽക്കുന്നത് 800 ഫിൽസിനും, ഒരു ദിനാറിനുമൊക്കെയാണ്. ഫിൽപ്പിൻസിൽ നിന്നു പഴത്തിന്റെ ഇറക്കുമതി കുറഞ്ഞതാണ് പഴത്തിന് ക്ഷാമം വരാൻ ഇടയാക്കിയത് എന്നാണ് കടയുടമകൾ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed