കമ്മ്യൂ­ണി­റ്റി­ പാ­ർ­ട്ണർ­ഷി­പ്പ് ഡേ­ ആഘോ­ഷി­ച്ചു­


മനാമ. കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് ഡേ ആഘോഷ പരിപാടികൾ മുഹറഖിൽ നടന്നു. ഗവർണറേറ്റിന്റെയും മുഹറഖ് പോലീസ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫീൽഡ് പരേഡ് അരങ്ങേറി. കൂടാതെ പോലീസ് മ്യൂസിക് ബാൻഡും സ്കൗട്ട് ടീമും പരിപാടിയുടെ ഭാഗമായി.

മുഹറഖ് പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഫവാസ് അൽ ഹസൻ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കമ്മ്യൂണിറ്റി പാർട്ണർഷിപ്പിന്റെ പ്രാധാന്യവും സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനെ കുറിച്ചും ജനറൽ ബ്രിഗേഡിയർ ഫവാസ് അൽ ഹസൻ സംസാരിച്ചു. സ്മാർട്ട് ആപ്ലിക്കേഷൻസിലൂടെയും, സോഷ്യൽ മീഡിയ വെബ്സൈറ്റിലൂടെയും പരാതികൾ സ്വീകരിക്കുന്നതിനും, മുന്നറിയിപ്പുകൾ നൽകുന്നതിനും, നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന ഓഫീസിന് വേണ്ടിയുള്ള പ്രാരംഭ നടപടികളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed