സീഫ് മാ­ളിൽ ട്രാ­ഫിക് വി­ല്ലേജ് തു­റന്നു­


മനാമ: ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് സീഫ് മാളിൽ ട്രാഫിക് വില്ലേജ് ആരംഭിച്ചു. ക്യാപ്പിറ്റൽ ഗവർണ്ണർ ഷെയ്ഖ് ഹിശാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി ആളുകൾ സംബന്ധിച്ചു. പൊതുജനങ്ങൾക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും വേണ്ടി മാർച്ച് അവസാനം വരെ ട്രാഫിക് വില്ലേജ് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഗതാഗത നിയമങ്ങളെപ്പറ്റി അവബോധമുണ്ടാക്കുന്ന വിവിധ പരിപാടികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്. ട്രാഫിക് വാരാചരണത്തിന്റെ അഞ്ചാം ദിനത്തിൽ കാനൂ ഇന്റർനാഷണൽ സ്‌കൂളിന്റെ സഹകരണത്തോടെ ട്രാഫിക് സംബന്ധിച്ച നാടകം, പെയിന്റിംഗ് മത്സരം എന്നിവയും നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed