എൽ.ഐ.സി­ ഇന്റർ­നാ­ഷണലി­ന്റെ­ വരു­മാ­നത്തിൽ 34 ശതമാ­നത്തി­ന്റെ­ വളർ­ച്ച


മനാമ: ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്റർനാഷണൽ 2017ലെ റിപ്പോർട്ട് പ്രകാരം 34 ശതമാനം വളർച്ചാനിരക്ക് നേടിയതായി മാനേജുമെന്റ് അറിയിച്ചു. പ്രീമിയം വരുമാനത്തിൽ 34 ശതമാനവും പോളിസികളുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൂവ് ആന്റ് പിക്ക് ഹോട്ടലിൽ െവച്ച് നടന്ന പൊതുയോഗത്തിൽ 385 മില്യൺ യു. എസ് ഡോളറിന്റെ പ്രീമിയം വരുമാനം രേഖപ്പെടുത്തിയതായി എൽ.ഐ.സി അധികൃതർ അവകാശപ്പെട്ടു. 

ഇത് ഈ കാലയയാളാവിലെ ഏറ്റവും വലിയ വരുമാനമാണ്. മാനേജിംഗ് ഡയറക്ടർ ഉഷ സംഗ്വാൻ, ഡയറക്ടർ അബ്ദുൾറഹ്മാൻ അലി അൽവാസൻ, സി.ഇ.ഒ രാജേഷ് കണ്ട്വാൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 2016ൽ 400 മില്യൺ യു.എസ് ഡോളർ ഉണ്ടായിരുന്ന വരുമാനം 2017ൽ എത്തുന്പോഴേയ്ക്കും 534 ആയി ഉയർന്നു. 2016ൽ 82 മില്യന്റെ നിക്ഷേപം ഉണ്ടായിരുന്ന സ്ഥാനത്ത്‌ 2017ൽ 98 മില്യന്റെ വളർച്ചയാണ് ഉണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed