ബഹ്റൈൻ ഇന്റർനാഷണൽ സി.എസ്.ആർ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു
മനാമ: ബഹ്റൈൻ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) സൊസൈറ്റി 2018ലെ ബഹ്റൈൻ ഇന്റർനാഷണൽ സി.എസ്.ആർ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പി.ആർ കന്പനികൾ, മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, പബ്ലിക് അഫയേഴ്സ് ഏജൻസികൾ, പബ്ലിസിറ്റി കന്പനികൾ, അസോസിയേഷനുകൾ, സർക്കാർ സംഘടനകൾ, എൻ.ജി.ഒ തുടങ്ങിയവയ്ക്ക് ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2016 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ ക്യാന്പയിൻ അല്ലെങ്കിൽ പി.ആർ സംരംഭം പൂർണ്ണമായോ ഭാഗികമായോ നടന്നിരിക്കേണ്ടതാണ് അവാർഡിനായുള്ള യോഗ്യത.
രാജ്യത്ത് വിവിധ കോർപ്പറേറ്റ് കന്പനികൾ നേടിയ സുസ്ഥിരതയുടെ പ്രാധാന്യം ഈ അവാർഡ് ഉയർത്തിക്കാട്ടുമെന്ന് ബഹ്റൈൻ സി.എസ്.ആർ സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഖോദ് പറഞ്ഞു. കോർപ്പറേറ്റ്, സി.എസ്.ആർ വിദഗ്ദ്ധർ, ഏജൻസികൾ, ബഹ്റൈനിലെയും ജി.സി.സിയിലെയും യു.കെയിലെയും അക്കാദമിക് എക്സിക്യൂട്ടീവുകൾ എന്നിവരുടെ അംഗീകൃത സമിതിയാണ് അപേക്ഷകൾ വിലയിരുത്തുക.

