സ്വീകരണം നൽകി
മനാമ: ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ജില്ലാ മുസ്ലീംലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലത്തിന് സ്വീകരണം നൽകി. റഫീഖ് തോട്ടക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് യോഗം ഉദ്‌ഘാടനം ചെയ്തു. ‘ഇന്ത്യൻ സാഹചര്യവും, ലോകസഭാ തിരഞ്ഞെടുപ്പും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മരക്കാർ മാരായമംഗലം പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്പോൾ ഈ തിരഞ്ഞെടുപ്പുകളിൽ മതേതര പാർട്ടികൾ സ്വീകരിച്ച നിലപാടിനോട് രാജ്യത്തെ ജനങ്ങൾ പ്രതികരിച്ചത് കണ്ടാൽ ഇന്ത്യാ രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ശക്തികൾക്ക് വീണ്ടും അധികാരത്തിൽ വരാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് മരക്കാർ മാരായമംഗലം അഭിപ്രായപ്പെട്ടു. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്് എസ്.വി.ജലീൽ ആശംസകൾ നേർന്ന് സംസാരിച്ചു. അസൈനാർ കളത്തിങ്കൽ, എസ്.എം അബ്ദുൽവാഹിദ്, ചെന്പൻ ജലാൽ, സൽമാനുൽ ഫാരിസ്, ഗഫൂർ കൈപ്പമംഗലം, റസാഖ് മൂഴിക്കൽ, കൂടാതെ മറ്റ് ജില്ലാ ഏരിയ ഭാരവാഹികളും, നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. പാലക്കാട് ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നിസാമുദ്ദീൻ മാരായമംഗലം, സി.പി മുഹമ്മദലി പൊട്ടച്ചിറ, ഷഫീഖ് കുമരനെല്ലൂർ, വി.വി ഹാരിസ് തൃത്താല, മാസിൽ പട്ടാന്പി, ആഷിഖ് മേഴത്തൂർ, അൻവർ കുന്പിടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശറഫുദ്ദീൻ മാരായമംഗലം സ്വാഗതവും, ഫിറോസ് ബാബു പട്ടാന്പി നന്ദിയും പറഞ്ഞു.

