അബ്ദുസമദിന് ഐ.സി.എഫ് ‘ദാറുൽ ഖൈർ’ ഭവനം
മനാമ: പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി അബ്ദുസമദിന് ഐ.സി.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചു. ഇരുപത്തിയഞ്ച് വർഷമായി ബഹ്റൈനിൽ പ്രവാസം ജീവിതം നയിക്കുന്ന അബ്ദുസമദ്, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട സാന്പത്തിക പ്രയാസം കാരണം ഉണ്ടായിരുന്ന കിടപ്പാടവും സ്ഥലവും വിൽക്കേണ്ടി വന്നതിനാൽ ഭാര്യയും 12 വയസുള്ള മകനുമടങ്ങുന്ന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഈ പ്രയാസങ്ങൾ മനസ്സിലാക്കിയ ഐ.സി.എഫ് നാഷണൽ കമ്മിറ്റി, ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. വീട് നിർമ്മാണത്തിലേയ്ക്കുള്ള ചിലവിന്റെ ആദ്യഘഡു ഐ.സി.എഫ് നാഷണൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി പ്രമുഖ സാമൂഹ്യ പ്രവർത്തകർ, ഐ.സി.എഫ് നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ അബ്ദുസമദിനെ ഏൽപ്പിച്ചു.

