പുസ്തക ശേഖരണം തുടരുന്നു
മനാമ: ഇൻഡക്സ് ബഹ്റൈന്റെ സഹകരണത്തോടെ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും ശേഖരിച്ച് അവ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ക്യാന്പയിൻ തുടരുന്നു. ഉപയോഗിച്ച ടെക്സ്റ്റ് പുസ്തകങ്ങൾ ശേഖരിക്കുവാനായി വെച്ച ബോക്സുകൾ പലതും നിറഞ്ഞ് കവിയുന്നതായി ബോക്സ് വെച്ചിട്ടുള്ള അതാത് കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. മാർച്ച് 22 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചിട്ടുള്ള ബോക്സുകളിലൂടെ പുസ്തകങ്ങൾ ശേഖരിക്കുകയും മാർച്ച് 24ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ വിതരണം ചെയ്യുകയും െചയ്യും. അതിനോടൊപ്പം കുട്ടികൾക്കാവശ്യമായ ഏതാനും േസ്റ്റഷനറി സാധനങ്ങളും നോട്ട് ബുക്കുകളും സൗജന്യമായി വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് സേവി മാത്തുണ്ണി (36800676), റഫീഖ്് അബ്ദുല്ല (38384504), സാനി പോൾ (39855197) അജി ഭാസി (33170089) എന്നിവരെയോ indexbhn@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

