ഡിസ്നി മാജിക് ലൈവ്ഷോ ജൂൺ 15 മുതൽ ആരംഭിക്കും
മനാമ: ഡിസ്നി കാർട്ടൂൺ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അണിനിരത്തി കൊണ്ട് ലൈവ് ഷോ സംഘടിപ്പിക്കുന്നു. ജൂൺ 15 മുതൽ 19 വരെ ബഹ്റൈൻ ഇന്റർനാഷ്ണൽ എക്സിബിഷൻ സെന്ററിലാണ് ലൈവ് ഷോ സംഘടിപ്പിക്കുന്നത്. ലൈവ് മ്യൂസിക്കൽ ഷോയോടൊപ്പം, കാർട്ടൂൺ കഥാപാത്രങ്ങൾ കാണികളോട് സംസാരിക്കുന്ന രീതികളിലാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് അവരുടെ പ്രിയപ്പെട്ട ഡിസ്നി കഥാപാത്രങ്ങളായ സിംബ, ലയൺ കിംഗിലെ ടിമോനും, പുംബയും, ലിറ്റിൽ മെർമെയിഡിലെ ഏരിയലും സെബാസ്റ്റ്യും തുടങ്ങി നിരവധി ആനിമേറ്റഡ് കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി അരങ്ങേറുന്ന ലൈവ് ഷോ കാണികൾക്ക് മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഇത്തരത്തിലുള്ള വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അതിയായ ആഹ്ലാദം ഉണ്ടെന്ന് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ക്ക് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ പറഞ്ഞു.

