പു­തി­യ ബി­.സി­.സി­.ഐ ബോ­ർ­ഡിന് പി­ന്തു­ണ പ്രഖ്യാ­പി­ച്ച് പ്രധാ­നമന്ത്രി­


മനാമ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ ചേംബർ ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ബി.സി.സി.ഐ) ബോർഡിൽ സർക്കാറിന് പൂർണ്ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. വികസന ലക്ഷ്യം നേടുന്നതിൽ ഒരു പങ്കാളി എന്ന നിലയിലാണ് അദ്ദേഹം ബോർഡിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ പിന്തുണയ്ക്കുന്ന രീതിയിൽ എല്ലാ സൗഹൃദ രാജ്യങ്ങളുമായി സാന്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും വികസന ലക്ഷ്യം നേടുന്നതിനും ബി.സി.സി.ഐ സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed