പബ്ലിക് റി­ലേ­ഷൻ ഫോ­റം ഏപ്രിൽ നാ­ലിന് ആരംഭി­ക്കും


മനാമ: ഗൾഫ് പബ്ലിക് റിലേഷൻസ് ഫോറത്തിന്റെ പതിനൊന്നാമത് എഡിഷൻ ഏപ്രിൽ 4ന് ബഹ്റൈനിൽ നടക്കും. ഹമദ് രാജാവിന്റെ വിവരവകുപ്പ് ഉപദേശകനും ബഹ്റൈൻ പബ്ലിക് റിലേഷൻസ് സൊസൈറ്റി പ്രസിഡണ്ടുമായ നബിൽ ബിൻ യാക്കൂബ് അൽ ഹമറിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. അംവാജ് ദ്വീപിലെ ഗ്രോവ് ഹോട്ടൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് പബ്ലിക് റിലേഷൻസ് സൊസൈറ്റി 2018ലെ എഡിഷൻ നടത്തുന്നത്. വിദഗ്ദ്ധർ പങ്കെടുക്കുന്ന യോഗത്തിൽ 200ലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. 2018ലെ പബ്ലിക് റിലേഷൻസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് യോഗത്തിനിടെ പ്രഖ്യാപിക്കുമെന്ന് പബ്ലിക് റിലേഷൻസ് സൊസൈറ്റി ചെയർമാൻ ഡോ. ഫഹദ് ഇബ്രാഹിം അൽ ഷെഹബി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed