ടെ­ക്നോ­പാ­ർ­ക്ക് ഡൗ­ൺ­ടൗൺ പദ്ധതി­ക്ക് ധാ­രണാ­പത്രമാ­യി­


തിരുവനന്തപുരം: ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിക്ക് സർ‌ക്കാരിന്റെ പച്ചക്കൊടി.  കൊച്ചിയിലെ സ്‌മാർട് സിറ്റി പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് വരുന്ന ഏറ്റവും വലിയ ഐ.ടി വിദേശ നിക്ഷേപമായ ഡൗൺടൗൺ പദ്ധതിക്ക് ടെക്നോപാർക്കുമായി പാട്ടക്കരാർ ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ടോറസ് ഗ്രൂപ്പ് ഗ്ലോബൽ പ്രസിഡണ്ട് എറിക് റീൻബൂട്ട്,  എംബസി ഗ്രൂപ്പ് ചെയർമാൻ ജിത്തു വിർവാണി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേരളത്തിലെ ഐ.ടി രംഗത്തിന് മുന്പില്ലാത്താവിധം കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ബംഗളൂരു ആസ്ഥാനമായ സിനർജി പ്രോപ്പർട്ടി ഡവലപ്മെന്റിനാണ് നിർമ്മാണ ചുമതല. ഡ്രാഗൺസ്റ്റോൺ റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ  7.64 ഏക്കറിൽ രാജ്യാന്തര നിലവാരമുള്ള ഐ.ടി പാർക്കിനൊപ്പം ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവ ഉൾപ്പെടുത്തി 1300 കോടി രൂപയുടെ ടോറസ് എംബസി വേൾഡ് ടെക്നോളജി സെന്റർ ആണ് ടെക്നോപാർക്കിൽ എത്തുന്നത്. ആദ്യഘട്ടം 2020 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 

യു.എസ്സിലെ ബോസ്റ്റൻ ആസ്ഥാനമായ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗസും ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കന്പനിയായ എംബസി ഗ്രൂപ്പിന്റെ എംബസി പ്രൊപ്പർട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള ജോയിന്റ് വെഞ്ച്വർ കന്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്നോപാർക്കിലെ 19.76 ഏക്കറിലാണ് പദ്ധതി വരുന്നത്. 90 വർഷത്തേക്കാണ് പാട്ടക്കരാർ. 12.2 ഏക്കർ ഓഫിസ് സമുച്ചയങ്ങളിൽ 10 ഏക്കർ പ്രത്യേക സാന്പത്തിക മേഖല (എസ്ഇസെഡ്)യിലായിക്കും. പ്രത്യേക സാന്പത്തികമേഖല8 ലക്ഷം ചതുരശ്രയടിയിലുള്ള പ്രീമിയം എ ഗ്രേഡ് ഓഫിസ് സമുച്ചയവും ബാക്കി സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്രയടി ഓഫീസ് സ്ഥലവും ഉ
ണ്ടാകും. എസ്ഇസെഡ് വിഭാഗത്തിനും നോൺ എസ്ഇസെഡ് വിഭാഗത്തിനും പ്രത്യേക സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed